MENU
Home » 2016 » ജനുവരി » 6 » പാസ്റ്റർ മാത്യു സാമുവേൽ (82) ന്യൂയോർക്കിൽ നിര്യാതനായി.
7:08 PM
പാസ്റ്റർ മാത്യു സാമുവേൽ (82) ന്യൂയോർക്കിൽ നിര്യാതനായി.

ന്യൂയോർക്ക്∙ പ്രമുഖ വേദപണ്ഡ്യതനും ഹേബ്രോൺ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പാളും സിയോൻ കാഹളത്തിന്റെ എഡിറ്ററുമായിരുന്ന പാസ്റ്റർ മാത്യു സാമുവേൽ (82) ജനുവരി 6 ന്
ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ സാറാമ്മ സാമുവേൽ. ഐപിസിയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ മാത്യു സാമുവേൽ കേരളത്തിലും ഇന്ത്യയിലും വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.

ഈസ്റ്റേൺ റീജിയൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുളള അദ്ദേഹം ഗ്രന്ഥ കർത്താവ്, കൺവൻഷൻ പ്രാസംഗികൻ എന്നീനിലകളിൽ പ്രമുഖനാണ്. ന്യൂയോർക്കിലെ എലിം ഫുൾ ഗോസ്പൽ അസംബ്ലിയുടെ സീനിയർ പാസ്റ്റർ ആയിരുന്നു. മക്കൾ : റോയി, ഫീബാ, സൂസി, ജോജി, ഗ്രേസി, ബെന്നി. ജോജി സാമുവേൽ മുൻ ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ ട്രഷററായിരുന്നു.

 

Views: 1392 | Added by: Cachai | Rating: 0.0/0
Total comments: 0
avatar