ഡാലസ് ∙ നോർത്ത് അമേരിക്കയിലും കാനഡയിലും കുടിയേറി പാർക്കുന്ന മലയാളികളായ പെന്തക്കോസ്തുകാരുടെ ഏറ്റവും വലിയ സംഗമമായ നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ 34-ാം മത് മഹാസമ്മേളനമായ പിസിനാക്ക് 2016 ഡാലസ് പട്ടത്തിലുളള ഇന്റർ കോണ്ടിനൽ ഹോട്ടലിൽ വെച്ച് ജൂൺ 30 മുതൽ ജൂലൈ 3 വരെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സുവനീർ പ്രസിദ്ധീകരിക്കുന്നു. പിസിനാക്കിന്റെ 33 വർഷത്തെ ചരിത്രങ്ങളും. 34 -ാ മത് കോൺഫറൻസിന്റെ ഭാരവാഹികളുടെ വിവരങ്ങളും ഒപ്പം ബിസിനസ്സ്, ചർച്ച് പരസ്യങ്ങളും ആശംസകളും ഉൾപ്പെടുത്തിയാണ് സുവനീർ പ്രസിദ്ധീകരിക്കുന്നത്.
സുവനീറിലേക്ക് ആവശ്യമായ ലേഖനങ്ങൾ, കഥ, കവിത, കാർട്ടൂണുകൾ തുടങ്ങിയവ ക്ഷണിക്കുന്നു. രചനകൾ അയച്ചു തരുവാൻ താല്പര്യമുളളവർ താഴെ പറയുന്ന വിലാസത്തിൽ 2016 മാർച്ച് 31 ന് മുമ്പ് അയച്ചു തരേണ്ടതാണ്.
കഴിഞ്ഞകാല പിസിനാക്കിന്റെ വാർത്തകൾ പ്രസിദ്ധീകരിച്ച് സഹായിച്ചിട്ടുളള മാധ്യമങ്ങൾ താങ്ങളുടെ ആശംസകൾ എഴുതി ചീഫ് എഡിറ്ററിന്റെ ഫോട്ടോയും അയച്ചു തന്നാൽ സുവനീറിൽ ഉൾപ്പെടുത്തുന്നതാണ്. നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ കഴിഞ്ഞ 33 വർഷത്തെ ചരിത്രം ഉൾക്കൊളളിച്ചു കൊണ്ട് പുറത്തിറക്കുന്ന ‘മൈൽ സ്റ്റോൺ’ എന്ന സ്മരണിക അമേരിക്കയിലും കാഡനായിലുമുളള മലയാളി പെന്തക്കോസ്തുകാരുടെ ഓരോ കുടുംബത്തിലും ഒരെണ്ണം വീതം എത്തിക്ക തക്ക വിധത്തിൽ ക്രമീകരണം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് നാഷണൽ കൺവീനർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ അറിയിച്ചു.
സെപ്റ്റംബർ 19 ന് ഡാലസിൽ വെച്ച് നടന്ന നാഷൽ കമ്മറ്റി ബ്ര. ജോൺസ് പി. മാത്യൂസിനെ സുവനീർ പ്രസിദ്ധീകരണത്തിന്റെ ചുമതല ഏല്പിച്ചിരുന്നു. പിസിനാക്ക് 2016 നാഷണൽ , ലോക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളെ ഉൾക്കൊളളിച്ചുകൊണ്ട് സുവനീർ കമ്മിറ്റി വിപുലീകരിച്ചു. പാസ്റ്റർ ഷാജി കെ. ഡാനിയേൽ (ചെയർമാൻ), റി ജു TIJU തോമസ് (മാനേജിംങ് എഡിറ്റർ), ജോൺസ് പി. മാത്യൂസ് (ചീഫ് എഡിറ്റർ), തോമസ് വർഗീസ് (പബ്ലിഷർ)പാസ്റ്റർ മോനി മാത്യു (കോർഡിനേറ്റർ,
ഏബ്രഹാം മോനിസ് ജോർജ് (എക്സിക്യൂട്ടീവ് എഡിറ്റർ), രാജൻ ആര്യപ്പളളിൽ (സബ് എഡിറ്റർ),
വെസ്ലി മാത്യു(സബ് എഡിറ്റർ) അസോസിയേറ്റ് എഡിറ്റേഴ്സ് പാസ്റ്റർ ഈശോ ഫിലിപ്പ്, പാസ്റ്റർ റോയി വാകത്താനം, ഷാജി മണിയാറ്റ്, ജോയി തുമ്പമൺ, റോയി മേപ്രാൽ.
സുവനീറിലേക്ക് മാറ്റർ അയയ്ക്കുന്നതിലോ പരസ്യ നിരക്കുകളെക്കുറിച്ചോ കൂടുതലായി അറിയാൻ താല്പര്യമുളളവർ ജോൺസ് പി. മാത്യൂസ്, രാജൻ ആര്യപ്പളളിൽ എന്നിവരുമായി 423 991 7175, 678 571 6398 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ലേഖനങ്ങളും മറ്റും അയയ്ക്കേണ്ട വിലാസം : ബ്രദർ ജോൺസ് പി.മാത്യൂസ്, പിഒ ബോക്സ് : 620742, അറ്റ്ലാന്റാ, ജോർജിയ 30362 പരസ്യത്തോടൊപ്പം തുകയും ലഭിക്കേണ്ടതാണ്. പിസിഎൻഎകെ 2016 എന്ന പേരിൽ ചെക്ക് എഴുതേണ്ടതാണ്. pcnak2016souvenir@gmail.com
|