MENU
Home » 2016 » ജനുവരി » 8 » മോദി പത്താൻകോട്ട് സന്ദർശിച്ചേക്കും; എൻഐഎ തെളിവെടുപ്പ് പുരോഗമിക്കുന്നു...
9:18 PM
മോദി പത്താൻകോട്ട് സന്ദർശിച്ചേക്കും; എൻഐഎ തെളിവെടുപ്പ് പുരോഗമിക്കുന്നു...

മോദി പത്താൻകോട്ട് സന്ദർശിച്ചേക്കും; എൻഐഎ തെളിവെടുപ്പ് പുരോഗമിക്കുന്നു.
Narendra-Modi

ന്യൂഡൽഹി ∙ ഭീകരാക്രമണം ഉണ്ടായ പത്താൻകോട്ട് വ്യോമസേന താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശിച്ചേക്കും.

ഭീകരാക്രമണം ഉണ്ടായ പത്താൻകോട്ട് വ്യോമസേന താവളം പ്രധാനമന്ത്രി മോദി ശനിയാഴ്ച സന്ദർശിച്ചേക്കും. പ്രധാനമന്ത്രിയുടെ ഒാഫിസുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.  അതിനിടെ, ഗുരുദാസ്പൂര്‍ എസ്പി സൽവീന്ദർ സിങ്ങിനോട് തിങ്കാളാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാണിച്ച് എൻഐഎ സമൻസ് അയച്ചു. പത്താൻകോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഭീകരർ തട്ടിക്കൊണ്ടു പോയ എസ്പിയുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Attachments: ചിത്രം 1
Category: ഇന്ത്യൻ ന്യൂസ് | Views: 1540 | Added by: Admin | Rating: 0.0/0
Total comments: 0
avatar